Tuesday, September 25, 2012

ഒരു മിസ്സ്‌ കാള്‍ പ്രണയം

 ട്ര്നീം... ട്രെനീം ...ട്ര്നീം...ഫോണ്‍ നില്‍ക്കതായ്  ബെല്‍ അടിക്കുന്നു. എടുത്തു നോക്കിയപ്പോള്‍ ....അങ്ങേ തലയ്ക്ക്കല്‍ ഒരു കിളിനാദം "രംമ്യ യുടേ ബ്രദര്‍ അല്ലേ? ഇതെന്തു ബിസി യാ ?(അതിനു മുന്പ് ഞാന്‍ ഒരു ഇരുപതു മിനുറെസ് വേറേ കാള്‍ ഇല്‍  ആയിരുന്നു )  ഞാന്‍ പറഞ്ഞു അല്ല. അപ്പോള്‍ എന്നോട് ഒരു ചോദ്യം "ബിസി അണ്ണോ എന്ന് ചോദിച്ചത് കൊണ്ടാന്നോ?’ സത്യമായും എനിക്ക് അറിയില്ല രമ്യ യെ ...അപ്പോള്‍ കിളിനാദം "അവള്‍ ഇന്ന് ഡാന്‍സ് ക്ലാസ്സ്‌ ഇന് വന്നില്ല അവെല്‍ക്കെന്തോ പറ്റിയിട്ടുണ്ട്  എനിക്ക് പേടി യാവുന്നു അവളേ കുറിച്ച് ഒന്ന് അന്നേഷിക്കുമോ" ഞാന്‍ പറഞ്ഞു  എന്‍റെ പൊന്നു ചേച്ചി എനിക്കറിയില്ല രമ്യ യെ എനിക്ക് അങ്ങനേ ഒരു സിസ്റ്റര്‍ ഇല്ല നിങ്ങള്ക്ക് നമ്പര്‍ മാറിയതയിരിക്കും അപ്പോള്‍ അവള്‍ ഈ നമ്പര്‍ ആണല്ലോ  എനിക്ക് തന്നത്...ഞാന്‍ പറഞ്ഞു എനിക്കറിയില്ല  എനിക്ക് ഒരു ബ്രദര്‍ മാത്രമേ ഉള്ളു നിങ്ങള്ക്ക് ആള്  മാറിയതയിരിക്കും.അവള്‍ മനസില്ല മനസോടായ് ഫോണ്‍ കട്ട് ചയ്തു .ഞാന്‍ എന്റേ ജോലി  യില്‍ മുഴുകീ ...രണ്ടു ദിവസം കഴിഞ്ഞു ഒരു മെസ്സേജ്" സോറി " ഞാന്‍ തിരിച്ചു ആരാണെന്നു ചോദിച്ചൂ അപ്പോള്‍ ഒരു ഫോണ്‍ കാള്‍ ഞാന്‍ ഫോണ്‍ എടുത്തു "ഹലോ " ഫോണ്‍ കട്ടായി   ഞാന്‍ തിരിച്ചു  വിളിച്ചൂ അങ്ങേ തലയ്ക്കല്‍ ഒരു കിളീ നാദം  ആരാ 'ഞാന്‍ രണ്ടു ദിവസം മുന്പ് വിളിച്ച  അന്നു ഒരു രമ്യ യെ ചോദിച്ച് എനിക്ക് നമ്പര്‍ മാരീ പോയതാ സോറിട്ടോ  ഞാന്‍ ചോതിച്ചു   എന്നിട്ട് അവളി കിട്ടിയോ ..' ഉവ്വ് കിട്ടീ എന്ന് പറഞ്ഞു,ശരീ എന്ന് പറഞ്ഞു കട്ട് ചെയ്തൂ അപ്പോള്‍ ഒരു മെസ്സേജ് എന്നേ ഒരു നല്ല ഫ്രണ്ട് ആയീ കണ്ടു കൂടേ എന്ന്. ഞാന്‍ റിപ്ലേ കൊടുത്തില്ല  അര മനീകൂര്‍ കഴിഞ്ഞു" വീണ്ടും മെസ്സേജ് പറ്റില്ല അല്ലേ എന്നേ കുറിച്ചു ഒന്നും അറിയാതേ എങ്ങനയാ അല്ലേ?" അത് കേട്ടപ്പോള്‍ മനസ്സില്‍ ഒരു ലടു പൊട്ടി.....പിന്നീട് ലഡ്ഡു പൊട്ടി കൊണ്ടേ ഇരുന്നു ....പിന്നീടാണ്‌ മനസ്സിലായത് അവള്‍ക്കു വേണ്ടി പൊട്ടിച്ച ലഡ്ഡു എല്ലാം വെറുതെ ആയിരുന്നു എന്ന് ...വേറെ ഒന്നും അല്ല ആള്‍ എന്‍റെ സ്വന്തം അമ്മായീടെ മോളായിരുന്നു എന്ന സത്യം ..നാണം കെടാന്‍ ഇനിവേറെ എങ്ങോട്ടെങ്കിലും പോകണോ ...  പാപി ചെല്ലുന്നിടം പാതാളം 

Monday, April 9, 2012

nashta swapnam


സ്വപ്നം മയങ്ങുമെന്‍ മാനസ്സകോവിലില്‍

ഒരു മിന്നാമിനുങ്ങായ്‌ നീ വന്നനേരം
ആരും തുറക്കാത്ത ഹൃദയകവാടം ഞാന്‍
നിനക്കായ്‌ തോഴാ തുറന്നു വെച്ചു
          നിലാവില്‍ ചിരി തൂവും നിശാഗന്ധി പോലെ നീ
          ഇന്നെന്റെ ഹൃദയത്തില്‍ കൂടുവെച്ചു
          കൂട്ടിലൊരായിരം കിളികള്‍ വന്നു
          നറുതേന്‍ പൂവുമായ്‌ വസന്തമെത്തി
നിന്‍ മുഖം കാണുവാന്‍ ആശപൂണ്ടു ഞാന്‍
ഒരു മാത്ര പോലും നീ
അരികത്തണഞ്ഞില്ല


കളിവാക്കു ഒന്നുമേ ചൊല്ലിയില്ല
          എങ്കിലും തോഴാ നിന്‍ സ്വരമൊന്നു കേള്‍ക്കുവാന്‍
          കാതരയായ്‌ ഞാന്‍ കാതോര്‍ത്തുനിന്നു
          പുതുമഴപോലൊരു സ്വപ്നമായി വന്നു നീ
          എന്നെ കൊതിപ്പിച്ചു പോയ്‌ മറഞ്ഞു
സ്വപ്നത്തിലൊരുവേള നിന്‍ മുഖം കണ്ടുവോ ?
അരുമയായ് ഒന്നുനീ പുഞ്ചിരിച്ചോ..?
അരികത്തു വന്നെന്റെ കരം കവര്ന്നോ..?
എന്‍ അനുവാദമില്ലാതെ അടുത്തിരുന്നോ..?
          പിന്നെ നീ പാടിയ പാട്ടിന്‍ ശ്രുതികളില്‍
          ഒരു താളലയമായ്‌ ഒന്നലിഞ്ഞുചേരാന്‍
          ആശിപ്പൂ ഞാനിന്നു 


പ്രിയതോഴാ നീ
          അരുതെന്ന് മാത്രമിന്നോതരുതേ
വിടപറഞ്ഞകലുന്ന സന്ധ്യയെ നോക്കി
മോഹഭാഗത്തോടുരുകുന്നു പകലിന്നു
മറയുന്ന ദൃശ്യങ്ങള്‍ പൊലിയുന്ന ഓര്‍മ്മകള്‍
നഷ്ട്ടസ്വപ്നത്തിന്  ഈരടികള്‍.....!